Connect with us

Alapuzha SDPI - BJP Murder

രണ്‍ജീത്ത് വധക്കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ടത് സര്‍ക്കാറിന്റെ വീഴ്ചയെന്ന് വി മുരീധരന്‍

കേസ് അന്വേഷണത്തില്‍ സര്‍ക്കാറിനെ എസ് ഡി പി ഐ സ്വാധീനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു

Published

|

Last Updated

കൊച്ചി | ആലപ്പുഴ ബി ജെ പി നേതാവ് രണ്‍ജീത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ട് പോയത് സര്‍ക്കാറിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സി പി എമ്മും എസ് ഡി പി ഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സര്‍ക്കാറിനെ നയിച്ചു. കേസ് അന്വേഷണത്തില്‍ സര്‍ക്കാറിനെ എസ് ഡി പി ഐ സ്വാധീനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ പാര്‍ട്ടിയും കക്ഷിയും നോക്കാതെ പട്ടികയുണ്ടാക്കണം. പട്ടിക തയ്യാറാക്കാനുള്ള ഡി ജി പിയുടെ നിര്‍ദ്ദേശം പക്ഷഭേദം കാണിക്കുന്നതാണ്.


  -->