Jumped from the train
വി നാരായണൻ ഐ എസ് ആർ ഒ ചെയർമാൻ
നാരായണൻ ഈമാസം 14ന് ചുമതലയേൽക്കും.
ന്യൂഡൽഹി | പ്രമുഖ ശാസ്ത്രജ്ഞൻ വി നാരായണനെ ഐ എസ് ആർ ഒയുടെ ചെയർമാനായി നിയമിച്ചു. , നിലവിൽ എൽ പി എസ് സി മേധാവിയാണ് കന്യാകുമാരി സ്വദേശിയായ നാരായണൻ.
തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവിൽ ഒരു യൂനിറ്റുമുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (എൽ പി എസ് സി) ഡയറക്ടറാണ് വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. വി നാരായണൻ. റോക്കറ്റ് ആൻഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ൽ ഐ എസ് ആർ ഒയിൽ ചേർന്നു. കേന്ദ്രത്തിന്റെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികൾ വഹിച്ചിരുന്നു. നാരായണൻ ഈമാസം 14ന് ചുമതലയേൽക്കും.
മലയാളിയായ സോമനാഥ് ആണ് നിലവിൽ ഐ എസ് ആർ ഒ ചെയർമാൻ. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 15ന് അവസാനിക്കാനിരിക്കെ നീട്ടിനൽകുമെന്ന് സൂചനയുണ്ടായിരുന്നു.