Connect with us

Career Notification

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസില്‍ ട്യൂട്ടര്‍മാരുടെ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

എന്‍ ഐ എഫ് എലിന്റെ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലാണ് ജര്‍മന്‍ ട്യൂട്ടര്‍മാരുടെ ഒഴിവുകള്‍ ഉള്ളത്. കോഴിക്കോട് സെന്ററില്‍ ഒ ഇ ടി, ഐ ഇ എല്‍ ടി എസ് ട്യൂട്ടര്‍മാരുടെ ഒഴിവുകളുമുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസില്‍ (എന്‍ ഐ എഫ് എല്‍) ട്യൂട്ടര്‍മാരുടെ ഒഴിവുകള്‍. ജര്‍മന്‍, ഒ ഇ ടി, ഐ ഇ എല്‍ ടി എസ് ട്യൂട്ടര്‍മാരുടെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

എന്‍ ഐ എഫ് എലിന്റെ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലാണ് ജര്‍മന്‍ ട്യൂട്ടര്‍മാരുടെ ഒഴിവുകള്‍ ഉള്ളത്. കോഴിക്കോട് സെന്ററില്‍ ഒ ഇ ടി, ഐ ഇ എല്‍ ടി എസ് ട്യൂട്ടര്‍മാരുടെ ഒഴിവുകളുമുണ്ട്.

ജര്‍മന്‍ ഭാഷ സംസാരിക്കാനും എഴുതാനുമുള്ള ഭാഷാപ്രാവീണ്യത്തോടൊപ്പം അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദമോ ബിരുദാനന്തര ബിരുദമോ B2/C1/C2 ലെവല്‍ യോഗ്യതയും അധ്യാപന പരിചയവും വേണം.
common european framework of reference for languages (CEFR) എന്നിവയെക്കുറിച്ചും ജര്‍മനിയുടെ സാംസ്‌കാരികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവ അഭികാമ്യമാണ്. OET/IELTS ട്യൂട്ടര്‍മാര്‍ക്ക് ഒരുവര്‍ഷത്തെ അധ്യാപന പരിചയവും വേണം. TESOL/TEFL യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.

nifl.hr@gmail.com എന്ന ഇ-മെയിലിലേയ്ക്ക് ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സഹിതം സെപ്തം: 12 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖത്തിന്റെ തീയ്യതി പിന്നീട് അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7907323505 (തിരുവനന്തപുരം), +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.

Latest