AVASARAM
എയിംസിൽ ഒഴിവുകൾ
പത്താംക്ലാസ്സുകാർക്കും അവസരം

മധ്യപ്രദേശിലെ ഭോപാലിലും ഗുജറാത്തിലെ രാജ്‌കോട്ടിലും അനധ്യാപക തസ്തികയിലേക്ക് എയിംസ് അപേക്ഷ ക്ഷണിച്ചു. ഭോപാലിൽ 233 ഉം രാജ്‌കോട്ടിൽ 131 ഉം ഒഴിവുകളുണ്ട്.
ഭോപാൽ
ഒഫീസ്/സ്റ്റോഴ്‌സ് അറ്റൻഡന്റ്(മൾട്ടി ടാസ്കിംഗ്)- 40 ഒഴിവുകൾ. പത്താംക്ലാസ്സ്, ഐ ടി എ, പ്രായം 30.
ലോവർ ഡിവിഷൻ ക്ലാർക്ക്- 32 ഒഴിവുകൾ. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. മിനുട്ടിൽ 35 ഇംഗ്ലീഷ്, 30 ഹിന്ദി വാക്ക് കമ്പ്യൂട്ടർ ടൈപ്പിംഗ് സ്പീഡ് വേണം. പ്രായം 18-30.
സ്റ്റെനോഗ്രാഫർ- 34 ഒഴിവുകൾ. പ്ലസ് ടു, മിനുട്ടിൽ 80 വാക്ക് ഡിക്ടേഷൻ സ്പീഡും മിനുട്ടിൽ 50 ഇംഗ്ലീഷ് വാക്കും 65 ഹിന്ദി വാക്കും കമ്പ്യൂട്ടർ ഡിക്ടേഷൻ സ്പീഡ് വേണം. പ്രായം 18-27.
സ്റ്റോർ കീപ്പർ കം ക്ലാർക്ക്- 85 ഒഴിവുകൾ. ബിരുദവും സ്റ്റോഴ്‌സ് കൈകാര്യം ചെയ്ത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 30 കവിയരുത്.
മറ്റ് തസ്തികകൾ- സോഷ്യൽ വർക്കർ-രണ്ട്, ഡ്രൈവർ-16, ജൂനിയർ വാർഡൻ(ഹൗസ് കീപ്പർ)- പത്ത്, ഡിസ്റ്റെക്ഷൻ ഹാൾ അറ്റൻഡന്റ്- എട്ട്, അപ്പർ ഡിവിഷൻ ക്ലാർക്ക്- രണ്ട്, ഡാറ്റാ എൻട്രി ഓപറേറ്റർ ഗ്രേഡ് എ- രണ്ട്, ജൂനിയർ സ്‌കെയിൽ സ്‌റ്റെനോ ഹിന്ദി-ഒന്ന്, സെക്യൂരിറ്റി കം ഫയർ ജമാദർ- ഒന്ന്. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാകാത്ത വിവാഹമോചിതകൾക്കും 35 വയസ്സ് വരെ അപേക്ഷിക്കാം. എസ് സി, എസ് ടിക്കാർക്ക് 40 വയസ്സ് വരെ ഇളവുണ്ട്. ഫീസ് 1200 രൂപ. എസ് സി, എസ് ടി ഭിന്നശേഷികാർ 600 രൂപ അടച്ചാൽ മതിയാകും. വിവരങ്ങൾക്ക് www.aiimsbhopal.edu.in സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30.
രാജ്‌കോട്ട്
സ്റ്റാഫ് നഴ്‌സ് ഗ്രേഡ്- ഒന്ന്( നഴ്‌സിംഗ് സിസ്റ്റേഴ്‌സ്)- 58 ഒഴിവുകൾ. ഇതിൽ 46 ഒഴിവുകൾ പുരുഷൻമാർക്കും 12 ഒഴിവുകൾ വനിതകൾക്കും മാറ്റിവെച്ചിട്ടുണ്ട്. നാല് വർഷത്തെ ബി എസ് സി നഴ്‌സിംഗ്, അല്ലെങ്കിൽ ബി എസ് സി (പോസ്റ്റ് സർട്ടിഫിക്കറ്റ്, ബി എസ് സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക്), തത്തുല്യം. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൽ രജിസ്‌ട്രേഷനും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ശമ്പള സ്‌കെയിൽ ലെവൽ-എട്ട്, പ്രായം 21-35 വയസ്സ്. അർഹർക്ക് ഇളവ് ലഭിക്കും. അവസാന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.aiimsrajkot.edu.in സന്ദർശിക്കുക.