Kerala
ഒഴിവുകള്‍ മുന്‍കൂട്ടി പി എസ് എസിയെ അറിയിക്കണം; റിപ്പോര്‍ട്ട് ചെയ്തവ റദ്ദാക്കരുതെന്നും ഉദ്യോഗസ്ഥ ഭരണപരിഷാര വകുപ്പ്
.2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഓരോ വകുപ്പിലും ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം
തിരുവനന്തപുരം | വിവിധ വകുപ്പുകളുടെ ഒഴിവുകള്‍ മുന്‍കൂട്ടി പി എസ് സിയെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ്. 2025 ജനുവരി മുതല്‍ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 25നകം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഒഴിവുകള്‍ ഇല്ലെങ്കില്‍ അക്കാര്യവും അറിയിക്കണമെന്നും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. അതേ സമയം റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ റദ്ദ് ചെയ്യാനോ കുറക്കാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്.2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഓരോ വകുപ്പിലും ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് വേണ്ടിയോ മറ്റ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ വേണ്ടിയോ ഉപയോഗിക്കപ്പെടുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് സര്‍ക്കലുല്‍. ഒഴിവുകള്‍ വരുന്നതിനനുസരിച്ച് പിഎസ്സി ലിസ്റ്റ് തയാറാക്കി നിയമനങ്ങള്‍ നടത്താനാണ് നീക്കം.ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന നടപടിയാണിത്.