Connect with us

Career Notification

കേരളത്തിൽ 69 മുൻസിഫ് മജിസ്‌ട്രേറ്റ് തസ്തികകളിൽ ഒഴിവ്

77,000 മുതൽ ശമ്പളം

Published

|

Last Updated

കേരള ജൂഡീഷ്യൽ സർവീസിൽ മുൻസിഫ് മജിസ്‌ട്രേറ്റ് ആകാൻ അവസരം. 69 ഒഴിവുകളുണ്ട്. റഗുലർ വിഭാഗത്തിൽ 56 ഉം എൻ സി എ വിഭാഗത്തിൽ 13 ഒഴിവുകളുമാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം.

റഗുലർ ഒഴിവ്- ഡയറക്ട് റിക്രൂട്ട്‌മെൻ്റ്, തസ്തികമാറ്റം വഴി.
എൻ സി എ ഒഴിവ്- ഡയറക്ട് റിക്രൂട്ട്‌മെൻ്റ്- എസ് ടി-അഞ്ച്, ഒ ബി സി-രണ്ട്, വിശ്വകർമ-രണ്ട്, എൽ സി, ആംഗ്ലോ ഇന്ത്യൻ-രണ്ട്, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ-ഒന്ന്, ഹിന്ദു നാടാർ-ഒന്ന്. എൻ സി എയിലേക്ക് അപേക്ഷിക്കുന്നവർക്ക് റഗുലറിലേക്കും അപേക്ഷിക്കാം.

ഡയറക്ട് റിക്രൂട്ട്‌മെൻ്റ് യോഗ്യത– അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. അപേക്ഷകർ നല്ല സ്വഭാവും മികച്ച ആരോഗ്യവുമുള്ളവരാകണം.

പ്രായം- 2023 ജനുവരി ഒന്നിന് 35 വയസ്സ് പൂർത്തിയാകരുത്. അർഹർക്ക് ഇളവ്.
ശമ്പളം- 77,840-1,28,680

തിരഞ്ഞെടുപ്പ്- രണ്ട് ഘട്ടമായി. പ്രിലിമിനറി പരീക്ഷയിൽ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളടങ്ങിയ 200 മാർക്കിൻ്റ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടാകും. രണ്ടര മണിക്കൂറാണ് ദൈർഘ്യം. പ്രിലിമനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷ എഴുതാം. മെയിൻ പരീക്ഷയിൽ നാല് പേപ്പറുകളടങ്ങിയ 400 മാർക്കിൻ്റ് എഴുത്ത് പരീക്ഷയായിരിക്കും. ഇതിൽ ജയിക്കുന്നവരെ 50 മാർക്കിൻ്റ് വൈവാ വോസിക്ക് ക്ഷണിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമുണ്ടാകും. രണ്ട് വർഷം വരെ ദീർഘിപ്പിക്കാനും സാധ്യതയുണ്ട്.

ഫീസ്- 1,250 രൂപ. ഓൺലൈനായും ഓഫ്‌ലൈനായും അടക്കാം. എസ് സി, എസ് ടി വിഭാഗക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും ഫീസില്ല. വിവരങ്ങൾക്ക് www.hckrecruitment.nic.in