Connect with us

National

തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ ഒഴിവ്; ഉന്നതാധികാര സമിതി ഇന്ന് ചേരും

അരുണ്‍ ഗോയല്‍ കഴിഞ്ഞ ആഴ്ച രാജിവെക്കുകയും അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ആളുകളെ കണ്ടെത്താന്‍ യോഗം ചേരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ ഒഴിവുനികത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉന്നതാധികാര സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് 12 മണിക്കാണ് യോഗം നടക്കുക. അരുണ്‍ ഗോയല്‍ കഴിഞ്ഞ ആഴ്ച രാജിവെക്കുകയും അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ആളുകളെ കണ്ടെത്താന്‍ യോഗം ചേരുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് കമീഷണര്‍മാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക കൈമാറണമെന്ന് സമിതിയിലെ പ്രതിപക്ഷ പ്രതിനിധി അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. പരിഗണനയിലുള്ളവരുടെ പേരും വിവരങ്ങളും മുന്‍കൂട്ടി കൈമാറണമെന്നാണ് ആവശ്യം. നിയമ മന്ത്രാലയ സെക്രട്ടറി രാജീവ് മണിക്ക് നല്‍കിയ കത്തിലാണ് അധീര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം ഉന്നയിച്ചത്.