Connect with us

National

ഔദ്യോഗിക വസതി ഒഴിയണം; മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്

ഈ മാസം 16നകം ഒഴിയണം എന്നാണ് നിര്‍ദ്ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി| ചോദ്യത്തിന് കോഴ ആരോപണത്തില്‍ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ വീണ്ടും നോട്ടീസ്. ഈ മാസം 16നകം ഒഴിയണം എന്നാണ് നിര്‍ദ്ദേശം. നേരത്തെ ഈ മാസം ഏഴിന് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ആദ്യ നോട്ടീസിനെതിരായ മഹുവയുടെ ഹരജി ഡല്‍ഹി കോടതി തള്ളിയിരുന്നു. ലോക്‌സഭാംഗത്വം റദ്ദാക്കി ഒരു മാസം കഴിഞ്ഞിട്ടും മഹുവ ഔദ്യോഗിക വസതി ഒഴിഞ്ഞിട്ടില്ല.

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടി. ഇതോടെ മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം നഷ്ടമായി. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണം.