Connect with us

Uae

അബൂദബിയില്‍ വിദ്യാര്‍ഥികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ്

ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂളാണ് വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്

Published

|

Last Updated

അബൂദബി | വിദ്യാര്‍ഥികള്‍ക്കായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പുമായി അബൂദബിയിലെ സ്‌കൂളുകള്‍. കുട്ടികള്‍ക്ക് വാക്‌സിനേഷന് അവസരമൊരുക്കിയതായി കാണിച്ച് വിദ്യാഭ്യാസ വകുപ്പ് രക്ഷിതാക്കള്‍ക്ക് സന്ദേശം അയക്കുകയും ചെയ്തു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അറിയണമെന്ന് മാതാപിതാക്കളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ അഞ്ചുമുതല്‍ 9 വരെയാണ് വാക്‌സിനേഷന്‍ ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്.

ബ്ലൂ സ്‌കൂള്‍സ് ഇനീഷ്വേറ്റീവിന്റെ ഭാഗമായി അബൂദബിയില്‍ വാക്‌സിന്‍ എടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. നവംബര്‍ പകുതി വരെ 107000 കുട്ടികളാണ് വാക്‌സിനേഷന്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂളാണ് വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 85 ശതമാനമാണ് സ്‌കൂളിലെ വാക്‌സിനേഷന്‍ നിരക്ക്.

 

Latest