Connect with us

Zycov D

സൂചിയില്ലാതെ കുത്തിവെക്കുന്ന വാക്‌സീന്‍ ഇന്ത്യയില്‍ ഒക്ടോബര്‍ ആദ്യം

അടിന്തര ഉപയോഗത്തിന് ഈ വാക്‌സീന് കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് തന്നെ അനുമതി ലഭിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | സൂചിയില്ലാതെ കുത്തിവെക്കുന്ന കൊവിഡ് വാക്‌സീന്‍ ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും. സൈഡസ് കാഡ്‌ല വികസിപ്പിച്ച സൈക്കോവ്- ഡിയാണ് ഒക്ടോബര്‍ ആദ്യം വിതരണത്തിനെത്തുമെന്ന് കരുതപ്പെടുന്നത്. അടിന്തര ഉപയോഗത്തിന് ഈ വാക്‌സീന് കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് തന്നെ അനുമതി ലഭിച്ചിരുന്നു.

ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡി എന്‍ എ വാക്‌സീനാണ് സൈക്കോവ്- ഡി. മൂന്ന് ഡോസുകളായാണ് ഈ വാക്‌സീന്‍ കുത്തിവെക്കുക. ആദ്യത്തെ ഡോസ് എടുത്ത് 28-ാം ദിവസം രണ്ടാം ഡോസും 56-ാം ദിവസം മൂന്നാം ഡോസും എടുക്കണം. 12 നും 18നും ഇടയിലുള്ള കൗമാരപ്രായക്കാര്‍ക്ക് ഈ വാക്‌സീന്‍ വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ഒക്ടോബറില്‍ മാസം ഒരു കോടി വാക്‌സീനും തുടര്‍ന്ന് ജനുവരി വരെ നാല് മുതല്‍ അഞ്ച് കോടി വരെ വാക്‌സീനും വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൈഡസ് കാഡ്‌ലയുടെ ഡയറക്ടര്‍ ഡോക്ടര്‍ ഷാര്‍വില്‍ പട്ടേല്‍ അറിയിച്ചു.