Ongoing News
വാക്‌സിന്‍ നിബന്ധന പിന്‍വലിച്ചു; ഉംറ തീര്‍ഥാടകര്‍ക്ക് ആശ്വാസം
പുതിയ തീരുമാനം സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികള്‍ക്കും ബാധകമാക്കിയതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി.
ജിദ്ദ | ഉംറ തീര്‍ഥാടനത്തിനായി പുണ്യ ഭൂമിയിലെത്തുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായി അതോറിറ്റി ട്വിറ്ററില്‍ കുറിച്ചു. പുതിയ തീരുമാനം സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികള്‍ക്കും ബാധകമാക്കിയതായും സര്‍ക്കുലറില്‍ വ്യക്തമാക്കി.
നേരത്തെ ഫെബ്രുവരി മാസം 10 മുതലാണ് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നത്. പുതിയ സര്‍ക്കുലര്‍ പ്രകാരം വാക്‌സിനെടുക്കാതെ തന്നെ തീര്‍ഥാടകര്‍ക്ക് സഊദിയിലെത്താന്‍ കഴിയും.
വിശുദ്ധ റമസാനില്‍ പുണ്യഭൂമിയില്‍ ഉംറ നിര്‍വഹിക്കാനെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് പുതിയ തീരുമാനം.