Kerala
വടയില്‍ ബ്ലേഡ്; തിരുവനന്തപുരത്ത് ഹോട്ടല്‍ അടപ്പിച്ചു
ഉഴുന്നുവട കഴിക്കവെ പല്ലിനിട്ട കമ്പിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ബ്ലേഡ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു.
വെണ്‍പാലവട്ടം കുമാര്‍ സെന്ററില്‍ നിന്നും പാലോട് സ്വദേശികള്‍ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷ് , മകള്‍ സനുഷ എന്നിവര്‍ രാവിലെ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെണ്‍പാലവട്ടത്തുള്ള കുമാര്‍ ടിഫിന്‍ സെന്ററില്‍ എത്തി. തുടര്‍ന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്. മകള്‍ കഴിക്കാന്‍ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കിട്ടിയത്. ആരോഗ്യ വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടപ്പിച്ചു
ഉഴുന്നുവട കഴിക്കവെ പല്ലിനിട്ട കമ്പിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ടിഫിന്‍ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പോലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയില്‍ പരിശോധന നടത്തി.