Kerala
വടക്കഞ്ചേരി വാഹനാപകടം; സ്വമേധയാ എടുത്ത കേസില്‍ കെ എസ് ആര്‍ ടി സിയെ കക്ഷിയാക്കി ഹൈക്കോടതി
കെ എസ് ആര്‍ ടി സിയെ കൂടി കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
കൊച്ചി | വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ കെ എസ് ആര്‍ ടി സിയെ കക്ഷിയാക്കി ഹൈക്കോടതി. കെ എസ് ആര്‍ ടി സിയെ കൂടി കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. കേസ് നാളെ ഉച്ചക്ക് രണ്ടിന് വീണ്ടും പരിഗണിക്കും.
കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിഷയത്തിലും ഹൈക്കോടതി കെ എസ് ആര്‍ ടി സിയുടെ നിലപാട് കേള്‍ക്കും. ബസില്‍ പൂര്‍ണമായി പരസ്യം പതിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അതേസമയം, കെ എസ് ആര്‍ ടി സി പ്രതിസന്ധി നേരിടുന്ന സമയമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.