Connect with us

vadakkanchery accident

വടക്കഞ്ചേരി അപകടം: രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി | വടക്കഞ്ചേരി റോഡപകടത്തിലെ ജീവഹാനിയിൽ രാഷ്ട്രപതി ധ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സ്‌കൂൾ കുട്ടികളുടെയും മറ്റുള്ളവരുടെയും വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ട ഹൃദയഭേദകമായ ദുരന്തത്തെക്കുറിച്ച് അറിയുമ്പോൾ അങ്ങേയറ്റം സങ്കടമുണ്ടെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അവർ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്‌തു.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Latest