anil akkara
വടക്കാഞ്ചേരി ഫ്‌ളാറ്റ്: മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അനില്‍ അക്കര
ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അക്കര ആരോപിക്കുന്നത്

തൃശ്ശൂര്‍ | വടക്കാഞ്ചേരി ഫ്‌ളാറ്റ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകള്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിടുമെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായി അനില്‍ അക്കര.
ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അക്കര ആരോപിക്കുന്നത്.
ഇത് വ്യക്തമാക്കുന്നതരത്തില്‍ ലൈഫ് മിഷന്‍ സി ഇ ഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ആണ് ഇന്ന് ഉച്ചക്ക് 12 മണിക്കു പുറത്തുവിടുക.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി തള്ളിയ പശ്ചാത്തലത്തിലാണ് അനില്‍ അക്കരയുടെ വെളിപ്പെടുത്തല്‍.
---- facebook comment plugin here -----