National
വഡോദര ബോട്ടപകടം; അനുശോചിച്ച് പ്രധാന മന്ത്രി, മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം
പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം.
ന്യൂഡല്‍ഹി | 16 പേരുടെ ജീവന്‍ പൊലിയാനിടയാക്കിയ വഡോദര ബോട്ടപകടത്തില്‍ അനുശോചിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പ്രധാന മന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയി (പി എം എന്‍ ഡി ആര്‍ എഫ്)ല്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അദ്ദേഹം പ്രഖ്യാപിച്ചു.
‘വഡോദരയിലെ ഹര്‍നി തടാകത്തില്‍ ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞതില്‍ വേദനിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെ. അപകടത്തിനിരയായവര്‍ക്ക് പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പ്രധാന മന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയി (പി എം എന്‍ ഡി ആര്‍ എഫ്)ല്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.’- പ്രധാന മന്ത്രി എക്‌സില്‍ കുറിച്ചു.