Ongoing News
വൈഭവ് വെടിക്കെട്ട്; 'പതിനാലി'ല്‍ കുറിച്ചു റെക്കോര്‍ഡ്
35 പന്തില്‍ ശതകം. ഐ പി എല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഐ പി എല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി

ജയ്പുര്‍ | ഐ പി എലില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശി. ഐ പി എല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് വൈഭവ്.
മത്സരത്തില്‍ തീക്കാറ്റൂതിയ താരം വെറും 35 പന്തിലാണ് ശതകം പൂര്‍ത്തിയാക്കിയത്. ഐ പി എല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്.
38 പന്തില്‍ 101 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 11 സിക്‌സുകളും ഏഴ് ഫോറുകളും താരത്തിന്റെ അത്യുജ്ജ്വലമായ ബാറ്റിംഗില്‍ പിറന്നു. 17 പന്തില്‍ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധശതകവും വൈഭവ് സൃഷ്ടിച്ചു.
അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ് ഇന്നത്തെ അങ്കത്തിലും ആദ്യ പന്തില്‍ സിക്‌സറുമായാണ് കിടുകിടിലന്‍ ഇന്നിങ്‌സിന് തുടക്കമിട്ടത്.