Connect with us

Uae

വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മ ദിനം: മാങ്കോസ്റ്റീന്‍ സംഘടിപ്പിച്ചു

ബഷീറിയന്‍ കഥാപാത്രങ്ങളുടെ ദര്‍ശനികത എന്ന വിഷയത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ നാസര്‍ തമ്പി, ബാബുരാജ് പീലിക്കോട് എന്നിവര്‍ സംസാരിച്ചു.

Published

|

Last Updated

അബൂദബി | കലാലയം സാംസ്‌കാരികവേദി അബൂദബി സിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. മാങ്കോസ്റ്റീന്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബഷീര്‍ കൃതികളിലെ ഭാഷ, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. എഴുത്തുകാരനും മലയാളമിഷന്‍ അബുദാബി സെക്രട്ടറിയുമായ സഫറുള്ള പലപ്പെട്ടി സംഗമം ഉദ്ഘാടനം ചെയ്തു.

ബഷീറിയന്‍ കഥാപാത്രങ്ങളുടെ ദര്‍ശനികത എന്ന വിഷയത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ നാസര്‍ തമ്പി, ബാബുരാജ് പീലിക്കോട് എന്നിവര്‍ സംസാരിച്ചു. ബഷീറിന്റെ യാത്ര ലോകം എന്ന വിഷയത്തില്‍ കലാലയം സാംസ്‌കാരികവേദി അബുദാബി സിറ്റി അംഗങ്ങളായ മുബീന്‍ സഅദി ആനപ്പാറ, ഹിജാസ് മൊയ്ദീന്‍, ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.

ഷുഹൈബ് അമാനി കയരളം മോര്‍ഡറേറ്ററായി. ആര്‍ എസ് സി അബുദാബി സിറ്റി കലാലയം സെക്രട്ടറി ഷാനവാസ് ഹംസ സ്വാഗതവും ഹാഫിള് അബ്ദുല്‍ ബാസിത് സഖാഫി നന്ദിയും പറഞ്ഞു.

Latest