Connect with us

Kuwait

വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മ ദിനം;കുവൈത്തില്‍ മാങ്കോസ്റ്റീന്‍ സംഘടിപ്പിച്ചു

ഐ സി എഫ് ഫഹാഹീല്‍ സെന്‍ട്രല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് കൂട്ടായി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കുവൈത്ത് സിറ്റി |  ‘ബഷീര്‍ സാഹിത്യ തീരങ്ങളില്‍” എന്ന വിഷയത്തില്‍ കലാലയം സാംസ്‌കാരിക വേദി ഫഹാഹീല്‍ മംഗഫ് ദാറു രിസാലയില്‍ സംഘടിപ്പിച്ച മാങ്കോസ്റ്റീന്‍ ശ്രദ്ധേയമായി. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം സമകാലിക സാഹചര്യത്തിലും ഏറെ പ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

ഐ സി എഫ് ഫഹാഹീല്‍ സെന്‍ട്രല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് കൂട്ടായി ഉദ്ഘാടനം ചെയ്തു.
ബഷീറിന്റെ നാടന്‍ ശൈലി ഏതൊരാള്‍ക്കും ഉള്‍കൊള്ളാന്‍ പറ്റുന്നതാണെന്നും, അതാണ് ബഷീറിനെ മറ്റു എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമാക്കിയതെന്നും അഭിപ്രായപ്പെട്ടു. ഫഹാഹീല്‍ സോണ്‍ കലാലയം സെക്രട്ടറി മുഹമ്മദ് നദീര്‍ സഖാഫി നടക്കാവ് അധ്യക്ഷനായി, റാഷിദ് നരിപ്പറ്റ, സുഹൈല്‍ മോങ്ങം തുടങ്ങിയവര്‍ സംസാരിച്ചു.

ബഷീറും ബഷീറിന്റെ കുടുംബവുമായുള്ള തന്റെ പിതാവിന്റെ ബന്ധം സംഗ്രഹ ചര്‍ച്ചയില്‍ അസ്ലം തലയോലപ്പറമ്പ് കൊണ്ട് വന്നത് ഏറെ കൗതുകമായി

 

Latest