Connect with us

Kerala

വളക്കൈ സ്‌കൂള്‍ ബസ് അപകടം: ഡ്രൈവറുടെ വീഴ്ചയെന്ന് എം വി ഐ

ബസ് അമിതവേഗതിയിൽ

Published

|

Last Updated

കണ്ണൂര്‍ | വിദ്യാര്‍ഥിനി മരിക്കാനിടയായ തളിപ്പറമ്പ് വളക്കൈയിലെ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടം ഡ്രൈവറുടെ വീഴ്ച മൂലമെന്ന് എം വി ഐ. ബസ് അമിത വേഗതയിലായിരുന്നുവെന്നും 14 വര്‍ഷത്തെ പഴക്കം വാഹനത്തിനുണ്ടായിരുന്നെന്നും എം വി ഐ പറഞ്ഞു.

കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസാണ് വൈകിട്ട് 4.30 ഓടെ മറിഞ്ഞത്. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. 18 പേര്‍ക്ക് പരുക്കേറ്റിരുന്നു.

സ്‌കൂളില്‍ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം നടന്നത്.കുത്തനെയുള്ള ചെറിയ പാതയായ അങ്കണ്‍വാടി കിഴാത്ത് റോഡില്‍ നിന്ന് വളക്കൈ വിയറ്റ്‌നാം സംസ്ഥാനപാതയിലേക്ക് നിയന്ത്രണം നഷ്ടമായി അമിതവേഗതയിലെത്തിയ ബസ് ഒന്നിലേറെ തവണ മറിഞ്ഞാണ് നിന്നത്.

അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍.

 

Latest