Connect with us

National

ഐ എസ് ആര്‍ ഒയുടെ വിക്ഷേപണ കൗണ്ട്ഡൗണ്‍ ശബ്ദമായ വളര്‍മതി അന്തരിച്ചു

ചന്ദ്രയാന്‍-3ന് ആണ് അവര്‍ അവസാനമായി കൗണ്ട്ഡൗണ്‍ ചെയ്തത്.

Published

|

Last Updated

ബെംഗളൂരു | ശ്രീഹരിക്കോട്ടയിലെ ഐ എസ് ആര്‍ ഒയുടെ റോക്കറ്റ് വിക്ഷേപണ സമയങ്ങളിലെ കൗണ്ട്ഡൗണ്‍ ശബ്ദമായ എന്‍ വളര്‍മതി (64) അന്തരിച്ചു. ചരിത്രം രചിച്ച ചന്ദ്രയാന്‍-3ന് ആണ് അവര്‍ അവസാനമായി കൗണ്ട്ഡൗണ്‍ ചെയ്തത്. ഇസ്‌റോയിലെ ശാസ്ത്രജ്ഞ ആയിരുന്നു അവര്‍.

ചെന്നൈയില്‍ വെച്ച് ഹൃദയാഘാതമുണ്ടാകുകയും ശനിയാഴ്ച വൈകിട്ടോടെ മരിക്കുകയുമായിരുന്നു. തമിഴ്‌നാട്ടിലെ അറിയാളൂര്‍ സ്വദേശിനിയാണ്. 1959 ജൂലൈ 31നാണ് ജനനം.

1984ലാണ് ഇസ്‌റോയില്‍ ശാസ്ത്രജ്ഞയായി ചേര്‍ന്നത്. നിരവധി ദൗത്യങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. റിസാറ്റ്- 1 ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്നു. 2015ല്‍ അബ്ദുല്‍ കലാം അവാര്‍ഡ് സ്വീകരിച്ച ആദ്യ വ്യക്തി കൂടിയാണ് വളര്‍മതി.

Latest