Connect with us

National

പ്രണയദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കണം; വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ജനങ്ങള്‍ക്കിടയില്‍ മൃഗങ്ങളോടുള്ള സ്നേഹം വളര്‍ത്തുക എന്നതാണ് ഈ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രണയദിനത്തെക്കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ മൃഗങ്ങളോടുള്ള സ്നേഹം വളര്‍ത്തുക എന്നതാണ് ഈ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ലീഗല്‍ അഡൈ്വസര്‍ ബിക്രം ചന്ദ്രവര്‍ഷി പറഞ്ഞു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ ജനങ്ങള്‍ പതിയെ നമ്മുടെ സംസ്‌കാരത്തില്‍ നിന്ന് അകലുകയാണെന്ന് ബിക്രം പറഞ്ഞു. യോഗാ ഡേ ആചരിക്കുന്നത് പോലെ കൗ ഹഗ് ഡേയും ആചരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.