Books
'വള്ളുവനാട് : അതിജീവനത്തിന്റെ 100 വര്‍ഷങ്ങള്‍' ചരിത്ര പുസ്തകം പ്രകാശനം ചെയ്തു
നിരവധി ചരിത്രകാരന്‍മാരുടെ ലേഖന സമാഹാരമാണ് പുറത്തിറങ്ങിയത്.
ജിദ്ദ | ഏറനാടിന്റേയും വള്ളുവനാടിന്റേയും 1921 മുതലുള്ള സമര പോരാട്ടങ്ങളുടെ വീറുറ്റ ചരിത്ര സംഭവങ്ങളുടെ കനപ്പെട്ട ശേഖരമായ ‘വള്ളുവനാട്: അതിജീവനത്തിന്റെ 100 വര്‍ഷങ്ങള്‍’ എന്ന കൃതിയുടെ മിഡിലീസ്റ്റ് തല ഉദ്ഘാടനം ജിദ്ദ ഷറഫിയയില്‍ നടന്നു. പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസിയാണ് ഗ്രന്ഥം പുറത്തിറക്കിയത്. നിരവധി ചരിത്രകാരന്‍മാരുടെ ലേഖന സമാഹാരമാണ് പുറത്തിറങ്ങിയത്.
ഷറഫിയ ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ചരിത്രകാരന്‍മാരും സാംസ്‌കാരിക സംഘടനാ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും സംബന്ധിച്ചു. ഡോ. വിനീത പിള്ളയ്ക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ട് കുഞ്ഞിമോന്‍ കാക്കിയ (മക്ക) പ്രകാശനം നിര്‍വ്വഹിച്ചു. സയ്യിദ് അലി അരീക്കരയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ കരീം പുഴക്കാട്ടിരി സ്വാഗതം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് പി.എം മായിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്മായില്‍ മരുതേരി പുസ്തകത്തിന്റെ ഉള്ളടക്കം പരിചയപ്പെടുത്തി. നിസാം മമ്പാട്, നാസര്‍ മച്ചിങ്ങല്‍, അഷ്റഫ് മുല്ലപ്പള്ളി, അഷ്റഫ് കൂട്ടിലങ്ങാടി ആശംസാ പ്രസംഗം നടത്തി.
പുഴക്കാട്ടിരി പഞ്ചായത്ത് ജിദ്ദ കെഎംസിസി കമ്മിറ്റിയുടെ ഏറ്റവും നല്ല ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഉപഹാരം സൈതലവി പനങ്ങാങ്ങരയില്‍ നിന്ന് മുഹമ്മദ് കുട്ടി പാണ്ടിക്കാട് ഏറ്റുവാങ്ങി.
റഷീദ് മാമ്പ്രതൊടി, സുല്‍ഫിക്കറലി മേലേടത്ത്, നജീബ് കുര്യാടന്‍, റിയാസ് പരവക്കല്‍, ഷഫീക്ക് വാരിയത്തൊടി, നാസര്‍ തൊട്ടിയില്‍, അഷ്‌റഫ് തൊട്ടിയില്‍, മുസ്തഫ എന്നിവര്‍ നേതൃത്വം പരിപാടിക്ക് നല്‍കി. ഹനീഫ നെടുവഞ്ചേരി നന്ദി പറഞ്ഞു.