Sugathakumari
വാനമ്പാടിയുടെ വരദ കൈവിട്ടു; ഓര്‍മകള്‍ മാത്രം ബാക്കി
പരിപാലനം അസാധ്യമായതിനാലാണ് വീട് വില്‍ക്കേണ്ടി വന്നതെന്ന് മകള്‍ ലക്ഷ്മി ദേവി
തിരുവനന്തപുരം | മലയാളത്തിന്റെ വാനമ്പാടി സുഗതകുമാരിടീച്ചര്‍ സുധീര്‍ഘമായ കാലം കഴിഞ്ഞുകൂടിയ ആ വിലസം ഇനിയില്ല. സുഗതകുമാരി, വരദ, നന്ദാവനം, തിരുവനന്തപുരം എന്ന വിലാസത്തിലെ വീട് കുടുംബം വില്‍പ്പന നടത്തി.
തലസ്ഥാനത്ത് കവയിത്രിക്ക് ഉചിതമായ സ്മാരം നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് വരദ വിറ്റുപോയിരിക്കുന്നത്. ദീര്‍ഘകാലമായി അടച്ചിട്ട വീടിന്റെ പരിപാലനം അസാധ്യമായതിനാലാണ് വീട് വില്‍ക്കേണ്ടി വന്നതെന്ന് മകള്‍ ലക്ഷ്മി ദേവി പറഞ്ഞു.
എഴുത്ത് ജീവിതവും കവിതാലാപനവും അനീതികളോടുള്ള കലഹവുമായി പതിറ്റാണ്ടുകളോളം ടീച്ചര്‍ കഴിഞ്ഞ വീട്, എല്ലാ ഓര്‍മകളും കൈയ്യൊഴിഞ്ഞു. വരദയില്‍ ആള്‍പ്പെരുമാറ്റം ഇല്ലാതായിട്ട് രണ്ടരക്കൊല്ലമായി. കവയിത്രിയുടെ വേര്‍പാടിനു ശേഷം ആ ഓര്‍മകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാറോ പരിസ്ഥിതി പ്രവര്‍ത്തകരോ ആ വഴി വന്നില്ല. സംരക്ഷിക്കാന്‍ ആളും സാഹചര്യങ്ങളും ഇല്ലാതായതോടെയാണ് വീട് വില്‍ക്കേണ്ടിവന്നതെന്ന് മകള്‍ പറഞ്ഞു.
പുരസ്‌കാരങ്ങള്‍, കെട്ടുകണക്കിന് പുസ്തകങ്ങള്‍, രേഖകള്‍,കത്തുകള്‍ കവയിത്രിയുടെ കൈപ്പടകള്‍…തുടങ്ങി അനേകം വിലപ്പെട്ട വസ്തുക്കള്‍ ബാക്കിയാണ് വീട് മറ്റൊരാളുടേതാവന്നത്. സുഗതകുമാരി ടീച്ചര്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രിക്ക എപ്പോഴെങ്കിലും ഒരു സ്മാരകം ഉയരുമോ എന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.