Connect with us

vandebharath train

വന്ദേഭാരത് എക്‌സപ്രസ് ഉദ്ഘാടനം: 23, 24, 25 തിയ്യതികളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | വന്ദേഭാരത് എക്‌സപ്രസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 23, 24, 25 തിയ്യതികളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്.
ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്‌സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്‌സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ. തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്‌സ്പ്രസും 24 ന് മധുരയില്‍ നിന്നെത്തുന്ന അമൃത എക്‌സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. കൊല്ലം-തിരുവനന്തപുരം എക്‌സ്പ്രസ് 24,25 തീയതികളില്‍ കഴക്കൂട്ടത്തുനിന്നാവും യാത്ര ആരംഭിക്കുക. മടക്കയാത്രയും ഇവിടെവരെ മാത്രം.

നാഗര്‍ കോവില്‍ കൊച്ചുവേളി എക്‌സ്പ്രസ് 24,25 തീയതികളില്‍ നേമം വരെയെ ഉണ്ടാകു. മടക്കയാത്ര നെയ്യാറ്റിന്‍കരയില്‍ നിന്നാവും. അനന്തപുരി എക്‌സ്പ്രസിനും കന്യാകുമാരി പുനെ എക്‌സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും.
ഏപ്രില്‍ 23, 24 – മംഗ്ലൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് കൊച്ചുവേളി വരെ. 23, 24 – ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കൊച്ചുവേളി വരെ. 24 – മധുര-തിരു. അമൃത എക്‌സ്പ്രസ് കൊച്ചുവേളി വരെ. 23 – ശബരി എക്‌സ്പ്രസ് കൊച്ചുവേളി വരെ. 23, 24 – കൊല്ലം-തിരു. എക്‌സ്പ്രസ് കഴക്കൂട്ടം വരെ. 24, 25 – നാഗര്‍കോവില്‍- കൊച്ചുവേളി ട്രെയിന്‍ നേമം വരെ.