Vande Bharath Train
വന്ദേ ഭാരത്, കൊച്ചി വാട്ടർ മെട്രോ ഇന്ന് സമർപ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ഫ്ലാഗ് ഓഫ്.
തിരുവനന്തപുരം | കേരളത്തിനുള്ള അർധ അതിവേഗ വന്ദേഭാരത് ട്രെയിനും കൊച്ചിയിലെ വാട്ടർ മെട്രോയും ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ഫ്ലാഗ് ഓഫ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കും.
കൊച്ചിയിൽ നിന്ന് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിക്കും. ദിണ്ടിഗൽ- പളനി- പാലക്കാട് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
ഡിജിറ്റൽ സയൻസ് പാർക്കിന്റെ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി എന്നിവയുടെ ശിലാസ്ഥാപനം, നേമം- കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം- ഷൊർണൂർ പാതയുടെ വേഗം വർധിപ്പിക്കുന്നതിന്റെയും ശിലാസ്ഥാപനം എന്നിവയും നിർവഹിക്കും.