Connect with us

Kerala

കേരളത്തില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ഇന്ന് നടത്തും; സ്റ്റോപ്പുകളും സമയക്രമവും

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളുരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.

Published

|

Last Updated

തിരുവനന്തപുരം |കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ഇന്ന് നടത്തും. മംഗളുരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്. രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇന്ന് രാത്രിയോടെ ട്രെയിന്‍ മംഗളുരുവില്‍ എത്തിച്ചേരും. 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും.

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളുരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളുരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയാണ് നിരക്ക്.

വന്ദേ ഭാരത് സമയക്രമം:

(എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
കൊച്ചുവേളി 10.45
കൊല്ലം 11.40 11.43
കോട്ടയം 12.55 -12.58
എറണാകുളം ടൗണ്‍ 14.02 14.05
തൃശൂര്‍ 15.20 15.23
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ 16.15 -16.20
തിരൂര്‍ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂര്‍ 18.47 18.50
കാസര്‍കോട് 20.32 20.34
മംഗളുരു സെന്‍ട്രല്‍ 22.00.

 

 

 

Latest