Connect with us

Kerala

വന്ദേ ഭാരത്: സമയക്രമത്തിൽ മാറ്റം

എറണാകുളത്ത് ട്രെയിൻ എത്തിച്ചേരുമ്പോൾ നിലവിലെ സമയത്തിലും എട്ട് മിനുട്ട് വൈകും.

Published

|

Last Updated

തിരുവനന്തപുരം| വൈകിയോടുന്നുവെന്ന പരാതികൾക്കിടെ വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. ഈ മാസം 19 മുതലുള്ള സർവീസുകൾക്ക് പുതിയ സമയക്രമം ബാധകമാകും.

തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുന്ന വന്ദേ ഭാരതിന്റെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുന്നത്. കാസർകോട്ടേക്കുള്ള ട്രെയിൻ കൊല്ലത്ത് രാവിലെ 6.07 നായിരുന്നു എത്തിയിരുന്നത്. ഇനി മുതൽ 6.08 നാണ് ഇവിടെ എത്തുക. 6.10ന് ഇവിടെ നിന്ന് പുറപ്പെടും. കോട്ടയത്ത് 7.25ന് പകരം 7.24 നാണ് ഇനിമുതൽ എത്തുക. 7.27ന് കോട്ടയത്ത് നിന്ന് പുറപ്പെടും.

എന്നാൽ എറണാകുളത്ത് ട്രെയിൻ എത്തിച്ചേരുമ്പോൾ നിലവിലെ സമയത്തിലും എട്ട് മിനുട്ട് വൈകും. ഇപ്പോൾ 8.17 ന് എത്തുന്ന ട്രെയിൻ 8.25 നാകും എറണാകുളത്ത് എത്തുക. ഇവിടെ നിന്ന് പുറപ്പെട്ട് തൃശൂരിൽ 9.30ന് എത്തിച്ചേരും. ഇത് നേരത്തേ 9.22 ആയിരുന്നു. എന്നാൽ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസർകോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല.

Latest