Vande Bharath Train
വന്ദേഭാരത് ട്രയൽ റൺ തുടങ്ങി
പുലർച്ചെ 5.10നാണ് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് യാത്ര ആരംഭിച്ചത്.
തിരുവനന്തപുരം | കേരളത്തിന് അനുവദിച്ച വന്ദേഭാരത് അർധ അതിവേഗ ട്രെയിനിൻ്റെ ട്രയൽ റൺ ആരംഭിച്ചു. പുലർച്ചെ 5.10നാണ് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് യാത്ര ആരംഭിച്ചത്. നിലവിൽ എറണാകുളം പിന്നിട്ടു.
രണ്ടേകാൽ മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ കോട്ടയത്ത് എത്തിയത്. ആറ് മണിയോടെ കൊല്ലം സ്റ്റേഷനിൽ എത്തിയിരുന്നു. രാവിലെ 8.30നാണ് എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയത്. കണ്ണൂർ വരെ ട്രയൽ റൺ നടത്തുമെന്നാണ് റിപ്പോർട്ട്.
---- facebook comment plugin here -----