Eranakulam
വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച; ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു
സി 5 കോച്ചിലെ എസി യൂണിറ്റിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്.

ആലുവ | വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രയിനിലാണ് വാതക ചോർച്ച കണ്ടെത്തിയത്. ഇതേ തുടർന്ന് ട്രെയിൻ അൽപസമയം ആലുവയിൽ പിടിച്ചിട്ടു. കോച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ പിന്നീട് മറ്റു കോച്ചുകളിലേക്ക് മാറ്റി.
സി 5 കോച്ചിലെ എസി യൂണിറ്റിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്. തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.
---- facebook comment plugin here -----