Connect with us

Kerala

വന്ദേഭാരത് എക്സ്പ്രസ്സ് ഉടൻ കേരളത്തിലെത്തുമെന്ന് സൂചന

ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തേക്കും

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന് വന്ദേഭാരത് അനുവദിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും റൂട്ടിന് റെയിൽവേ ബോർഡ് ഉടൻ അനുമതി നൽകിയേക്കും. നിരക്കും പിന്നാലെ പ്രഖ്യാപിക്കും. ഈ മാസം 25ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം.

ഇതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇന്നലെ തിരുവനന്തപുരത്തെത്തി സൗകര്യങ്ങൾ വിലയിരുത്തി. നേരത്തേ പാലക്കാട്- കണ്ണൂർ റൂട്ടിലും ഇന്ന് തിരുവനന്തപുരം- കണ്ണൂർ റൂട്ടിലും വേഗം പരിശോധിക്കാൻ എൻജിനിൽ കോച്ച് ഘടിപ്പിച്ച് പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
നിലവിലുള്ള പാതയിലൂടെ വന്ദേഭാരത് ഓടിച്ചാലും കേരളത്തിൽ പരമാവധി വേഗം 50- 60 കിലോമീറ്റർ ആയിരിക്കുമെന്നാണ് വിവരം.