Connect with us

Kerala

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; ഹൈക്കോടതി വിധിക്ക് പിറകെ പ്രതി സംസ്ഥാനം വിട്ടതായി സൂചന

പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്‍കാന്‍ ഹൈക്കോടതി വ്യാഴാഴ്ച നിര്‍ദേശം നല്കിയിരുന്നു

Published

|

Last Updated

ഇടുക്കി  | വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതി അര്‍ജുന്‍ സംസ്ഥാനം വിട്ടതായി സൂചന. തമിഴ്നാട്ടിലേക്ക് കടന്നതായാണ് അറിയുന്നത്.

പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്‍കാന്‍ ഹൈക്കോടതി വ്യാഴാഴ്ച നിര്‍ദേശം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കടന്നിരിക്കുന്നത്. അര്‍ജുന്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഉപഹരജിയിലാണു ഹൈക്കോടതി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്.

പത്തു ദിവസത്തിനകം കോടതി മുമ്പാകെ ഹാജരായി ബോണ്ട് സമര്‍പ്പിക്കാനും ജസ്റ്റീസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിചാരണക്കോടതിയില്‍ 50,000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള മറ്റ് രണ്ടു പേരുടെയും ബോണ്ടുകള്‍ കെട്ടിവയ്ക്കണം. ബോണ്ട് നല്‍കിയില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു.

 

---- facebook comment plugin here -----

Latest