Uae
ഇവന്റ് സ്ഥലങ്ങളിലെ വേരിയബിൾ പാർക്കിംഗ് നിരക്ക് നിലവിൽ വന്നു; മണിക്കൂറിന് 25 ദിർഹം
ഉയർന്ന ട്രാഫിക്കിന് സാക്ഷ്യം വഹിക്കുന്ന പ്രധാന പരിപാടി വേദികളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് വേരിയബിൾ പാർക്കിംഗ് താരിഫ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്

ദുബൈ|ദുബൈയിൽ പരിപാടികള്‍ നടക്കുന്ന വേദികൾക്ക് സമീപം പുതിയ വേരിയബിൾ പാർക്കിംഗ് താരിഫ് നിരക്ക് ഇന്ന് നിലവിൽ വന്നു. മണിക്കൂറിന് 25 ദിർഹമെന്ന നിരക്കിലാണ് ഇവിടെ ഈടാക്കുകയെന്ന് പാർക്കിംഗ് ഓപറേറ്ററായ “പാർക്കിൻ’ വ്യക്തമാക്കി. പരിപാടി നടക്കുന്ന സമയങ്ങളിലാണ് നിരക്ക് ബാധകമായിരിക്കുക.
ഉയർന്ന ട്രാഫിക്കിന് സാക്ഷ്യം വഹിക്കുന്ന പ്രധാന പരിപാടി വേദികളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് വേരിയബിൾ പാർക്കിംഗ് താരിഫ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത് എന്നും അവർ പറഞ്ഞു. അതേസമയം, ഇവന്റ് സോണിലേക്ക് പോകുകയാണെങ്കിൽ പൊതുഗതാഗതം ശുപാർശ ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.
---- facebook comment plugin here -----