Connect with us

Health

വെരിക്കോസ് വെയിന്‍ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും തിങ്കളാഴ്ച

സൗജന്യമായി പരിശോധനക്കും വെരിക്കോസ് മസ്സാജിനും പുറമെ, ഫസദിനും കിടത്തി ചികിത്സക്കും ആനുകൂല്യങ്ങള്‍.

Published

|

Last Updated

നോളജ് സിറ്റി | വെരിക്കോസ് വെയിന്‍ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും തിങ്കളാഴ്ച മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. മിഹ്റാസ്, മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വെച്ച് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ക്യാമ്പ്. കാല്‍ കടച്ചില്‍, കാല്‍ വേദന, മുറിവ് (വെരിക്കോസ് അള്‍സര്‍), കാലിന് നിറം മാറ്റം തുടങ്ങിയവക്കാണ് ഈ ക്യാമ്പിലൂടെ പരിഹാരം നല്‍കുന്നത്.

വെരികോസ് വെയിന്‍ വിദഗ്ധനും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ. നബീല്‍ സി നേതൃത്വം നല്‍കും. സൗജന്യ പരിശോധനക്ക് പുറമെ ഫ്രീ വെരിക്കോസ് മസ്സാജും ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കിടത്തി ചികിത്സക്ക് പ്രത്യേക ആനുകൂല്യങ്ങളും ക്യാമ്പില്‍ ലഭ്യമാക്കുന്നുണ്ട്. കൂടാതെ, 600 രൂപ ചെലവ് വരുന്ന ഫസദ് (venesection) ക്യാമ്പില്‍ 400 രൂപക്ക് ലഭ്യമാക്കുന്നുണ്ട്.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91 6235 998 811 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.