monkey pox
ഡല്‍ഹിയില്‍ വീണ്ടും വാനരവസൂരി; രാജ്യത്ത് മൊത്തം കേസുകള്‍ ഒന്‍പതായി
31 വയസ്സുള്ള വിദേശപൗരക്കാണ് ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വീണ്ടും വാനരവസൂരി സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ നാലാം വാനരവസൂരി കേസാണിത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതായി.
31 വയസ്സുള്ള വിദേശപൗരക്കാണ് ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈയടുത്ത് വിദേശ യാത്ര നടത്തിയിരുന്നോ എന്നത് വ്യക്തമല്ല. പനിയും ദേഹത്ത് കുമിളകളുമുള്ള വനിതയെ എൽ എന്‍ ജെ പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസവും ഡല്‍ഹിയില്‍ 35 വയസ്സുള്ള വിദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ ആദ്യ വാനരവസൂരി രോഗി രോഗമുക്തനായി ആശുപത്രി വിട്ടിട്ടുണ്ട്. ഡല്‍ഹിയിലും കേരളത്തിലുമാണ് രാജ്യത്തെ വാനരവസൂരി കേസുകളുള്ളത്.
---- facebook comment plugin here -----