Poem
വാരിപ്പുണരാം
വേരറ്റു പോം നന്മമരങ്ങളെ നാം വാരിപ്പുണർന്നു പരിപാലിക്കണം.

ഈ മഹാപ്രകൃതി
യെന്നമ്മയെന്നും
ഇത് ഹൃദയസ്പന്ദന
താളമെന്നിൽ
ഈറൻ കുളിർ
കാറ്റലയിൽ നീന്തി
നീങ്ങി ഞാൻ മൺ
മടിത്തട്ടിലേകൻ
കുന്നിൻ കരളിലെ
നീർക്കണങ്ങൾ
ഊറ്റിക്കുടിക്കുമ്പോ
ളെന്റെ രക്തം
വറ്റി വരളുന്നാ
ദുഃഖസത്യം
കണ്ണീർ തുടക്കുന്നു
നിത്യ സാക്ഷ്യം
തൈമരത്തണലെൻ
സ്നേഹലോകം
സ്വപ്നങ്ങൾ പൂക്കുന്ന
ജീവശാഖ
വേരറ്റു പോം
നന്മമരങ്ങളെ നാം
വാരിപ്പുണർന്നു
പരിപാലിക്കണം.
---- facebook comment plugin here -----