paragliding ACCIDENT
വർക്കല പാരാഗ്ലൈഡിംഗ് അപകടം: ട്രെയിനർ അടക്കം അറസ്റ്റിൽ
വർക്കല ഹെലിപ്പാഡിൽനിന്ന് പറന്നുപൊങ്ങിയ പാരാഗ്ലൈഡർ, കാറ്റിന്റെ ദിശ മാറിയതുമൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
തിരുവനന്തപുരം | പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് പോസ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ട്രെയ്നർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. ഉത്തരാഖണ്ഡ് സ്വദേശിയായ ട്രെയിർ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് പിടിയിലായത്. അപകടകരമായി പറക്കൽ നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വർക്കല ഹെലിപ്പാഡിൽനിന്ന് പറന്നുപൊങ്ങിയ പാരാഗ്ലൈഡർ, കാറ്റിന്റെ ദിശ മാറിയതുമൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 350 മീറ്റർ അകലെ പാപനാശം കടപ്പുറത്തെ ഹൈമാസ്റ്റ് വിളക്കിലാണു കുടുങ്ങിയത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം.
ഏകദേശം 100 അടിയാണ് വിളക്കുതൂണിന്റെ ഉയരം. 80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയായ കോയമ്പത്തൂർ സ്വദേശിനി പവിത്രയേയും (28) ട്രെയ്നറെയും ഒന്നര മണിക്കൂറിനു ശേഷമാണ് സുരക്ഷിതമായി താഴെയിറക്കാനായത്. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ പരുക്കേറ്റില്ല.