varun gandhi
യോഗി സര്‍ക്കാറിനെതിരെ വീണ്ടും ആഞ്ഞടിച്ച് വരുണ്‍ ഗാന്ധി
ജനങ്ങള്‍ സ്വന്തം നിലക്ക് എല്ലാം ചെയ്യാനാണെങ്കില്‍ പിന്നെ എന്തിനാണ് ഒരു സര്‍ക്കാര്‍
ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ ബി ജെ പി നേതാവ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം തുടരുന്നു. സംസ്ഥാനത്ത് പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഒപ്പം നിന്നാണ് വരുണിന്റെ പുതിയ വിമര്‍ശനം. തേരേ മേഖലയിലാകെ പ്രളയക്കെടുതിയിലാണ്. ജനങ്ങള്‍ക്ക് സഹായം അത്യാവശ്യമാണ്. എന്നാല്‍ ഈ അവസ്ഥയില്‍ പോലും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നില്ല. ഈസമയത്ത് പോലും ജനങ്ങള്‍ സ്വന്തം നിലക്ക് എല്ലാം ചെയ്യാനാണെങ്കില്‍ പിന്നെ ഒരു സര്‍ക്കാര്‍ എന്തിനാണ്- വരുണ്‍ ട്വിറ്ററില്‍ ചോദിച്ചു.
തേരേയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. റേഷന്‍ ആളുകളുടെ കൈകളില്‍ എത്തിക്കുന്നതുകൊണ്ട് ദുരന്തം അവസാനിക്കുന്നതുവരെ ഒരു കുടുംബവും പട്ടിണിയാകില്ല. ഒരു സാധാരണക്കാരന് സര്‍ക്കാറിന്റെ പിന്തുണ ഏറ്റവും അത്യാവശ്യമായ ഘട്ടത്തില്‍, അവന്‍ ഒറ്റക്ക് പോരാടേണ്ടിവരുന്നത് വേദനാജനകമാണ്. ഓരോന്നിനും വ്യക്തികള്‍ മുന്നിട്ടിറങ്ങണമെങ്കില്‍ ി സര്‍ക്കാര്‍ എന്തിനാണെന്നും വരുണ്‍ ചോദിച്ചു. പ്രളയബാധിത പ്രദേശങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശം.
നേരത്തെ കരിമ്പ് കര്‍ഷകരുടെ വിഷയത്തിലും ലിഖിംപുര്‍ കര്‍ഷ കൂട്ടക്കൊല കൈകാര്യം ചെയ്ത വിഷയത്തില്‍ യോഗി സര്‍ക്കാറിനെതിരെ വരുണ്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.