vava suresh health condetion
വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; ആശാവഹമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍
ഹൃദയസ്തംഭനം മൂലം തലച്ചോറിന് ആഘാതമുണ്ടായോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു
കോട്ടയം | പാമ്പ് പിടുത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. അടുത്ത 48 മണിക്കൂര്‍ കൂടി നിര്‍ണ്ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുമെന്നും ആരോഗ്യനിലയില്‍ ആശവഹമായ പുരോഗതിയുണ്ട്. ആന്റിവെനം ചികിത്സ തുടരും തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തിവരുന്നു. ഹൃദയസ്തംഭനം മൂലം തലച്ചോറിന് ആഘാതമുണ്ടായോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
---- facebook comment plugin here -----