Connect with us

vava suresh health condetion

വാവ സുരേഷ് പൂര്‍ണ ആരോഗ്യവാന്‍

തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

Published

|

Last Updated

കോട്ടയം | മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍. സുരേഷിന്റെ ശരീരത്തില്‍നിന്നും വിഷം പൂര്‍ണമായും മാറി. ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും ലഭിച്ചു. റൂമില്‍ ഒറ്റക്ക് നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് ഇപ്പോഴുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാനുള്ള മരുന്ന് മാത്രമാണ് നല്‍കുന്നത്. രണ്ട് ദിവസം കൂടി മുറിയില്‍ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. തിങ്കളാഴ്ചയോടെ വാവ സുരേഷിന് ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest