Kerala
വിസി പുനര്‍നിയമനം റദ്ദാക്കിയ വിധി അംഗീകരിക്കുന്നു, നാളെ ഡല്‍ഹിയിലെ ജോലിയില്‍ പ്രവേശിക്കും;ഗോപിനാഥ് രവീന്ദ്രന്‍
വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കില്ല. കുറേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയെന്നും ഗോപിനാഥ് രവീന്ദ്രന്‍
കാസര്‍കോട്| കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രന്‍. വിധി അംഗീകരിക്കുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കില്ല. കുറേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി. നാളെ ഡല്‍ഹിയിലെ സ്ഥിരം ജോലിയില്‍ പ്രവേശിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. പ്രിയയുടെ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍പ്പം മുമ്പാണ് വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വന്നത്. വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം അട്ടിമറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനും കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിര്‍ണ്ണായകമായിരുന്ന ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.