Connect with us

Kerala

വി സി നിയമനം: സര്‍ക്കാരിന് തിരിച്ചടി; ഗവര്‍ണറുടെ നടപടിക്ക് സ്റ്റേ ഇല്ല

ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി നിരസിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണറുടെ വി സി നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി നിരസിച്ചു.

അതേസമയം, നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി. ചാന്‍സലറായ ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ സിസ തോമസിനും നോട്ടീസ് അയക്കാനും സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു.

നേരത്തെ, സാങ്കേതിക സര്‍വകലാശാല വി സിയെ നിയമിച്ചത് ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹരജിയിലും കോടതി സ്റ്റേ ആവശ്യം തള്ളിയിരുന്നു.

Latest