Kerala
വിസി പുനര്‍നിയമനം: ഉത്തരവില്‍ ഒപ്പുവെക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദമുണ്ടായി; ഗവര്‍ണര്‍
വിസിയുടെ പുനര്‍ നിയമന ആവശ്യം വന്നപ്പോള്‍ തന്നെ ഇത് ചട്ട വിരുദ്ധമെന്ന് പറഞ്ഞിരുന്നു. എ ജിയുടെ നിയമോപദേശമുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം| കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിയുടെ പുനര്‍ നിയമന ആവശ്യം വന്നപ്പോള്‍ തന്നെ ഇത് ചട്ട വിരുദ്ധമെന്ന് പറഞ്ഞിരുന്നു. എ ജിയുടെ നിയമോപദേശമുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നുവെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.
പുനര്‍നിയമന ഉത്തരവില്‍ ഒപ്പ് വെച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഉത്തരവില്‍ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിസില്‍ നിന്നുളളവര്‍ തന്നെ വന്നുകണ്ടുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഉപകരണമാക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് തുടരാന്‍ കഴിയുമോ എന്നത് ധാര്‍മികമായ ചോദ്യമാണ്. ഇക്കാര്യം അവര്‍ തീരുമാനിക്കട്ടെ. താന്‍ ആരുടെയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.