Connect with us

Kerala

ജമാഅത്തെ ഇസ്്‌ലാമി എപ്പോഴാണ് വര്‍ഗീയ പാര്‍ട്ടിയായതെന്ന് വി ഡി സതീശന്‍

സി പി എം ജമാഅത്തിന്റെ പിന്തുണ തേടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നും ആരോപണം

Published

|

Last Updated

തിരുവനന്തപുരം | ജമാഅത്തെ ഇസ്്‌ലാമി എപ്പോഴാണ് വര്‍ഗീയ പാര്‍ട്ടിയായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി പി എം ജമാഅത്തിന്റെ പിന്തുണ തേടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. സി പി എം സംഘപരിവാറിന് കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി പി എം പോളിറ് ബ്യുറോ അംഗം എ വിജയരാഘവന്റെ ജമാഅത്ത് വിരുദ്ധ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.

വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാകണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ സി പി എം അതേറ്റെടുത്തു. സംഘപരിവാറിനെ പോലും സി പി എം നാണിപ്പിക്കുന്നു. വയനാട്ടിലെ മുഴുവന്‍ ജനങ്ങളെയും സി പി എം അപമാനിച്ചു. സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് സി പി എം ശ്രമം.

ജമാഅത്തെ ഇസ്ലാമി എന്നാണ് സി പി എമ്മിന് അവര്‍ വര്‍ഗീയ പാര്‍ട്ടിയായതെന്ന് വിഡി സതീശന്‍ ചോദിച്ചു. പൂരം കലക്കിയത് എം ആര്‍ അജിത് കുമാറാണെന്നും അതിനാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest