Kerala
വി ഡി സതീശന്‍ പെരുമാറുന്നത് മാടമ്പിയെപ്പോലെ; എത്രത്തോളം വോട്ടാകുമെന്ന് കണ്ടറിയണം: വെള്ളാപ്പള്ളി നടേശന്‍
കെപിസിസി പ്രസിഡന്റിന് പോലും ഇപ്പോള്‍ പ്രസക്തിയില്ല
കൊല്ലം | പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാടമ്പിയെ പോലെയാണ് പെരുമാറുന്നതെന്നും താനാണ് കോണ്‍ഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് അദ്ദേഹത്തിനെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെപിസിസി പ്രസിഡന്റിന് പോലും ഇപ്പോള്‍ പ്രസക്തിയില്ല. ജനം ഇതെല്ലാം വിലയിരുത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സതീശന്റെ വാക്കുകളില്‍ മാടമ്പിത്തരമാണ് .ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. ജനാധിപത്യ രീതിയിലാണ് അവരൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ സതീശന്‍ മാടമ്പി രീതിയിലുള്ള ജല്‍പ്പനങ്ങളാണ് വിഡി സതീശന്‍ നടത്തുന്നത്. ഇത് എത്രത്തോളം വോട്ടാകുമെന്ന് കണ്ടറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ തന്തയും തള്ളയും ജനങ്ങളും താനാണെന്ന നിലയിലാണ് സതീശന്റെ പ്രതികരണമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു