Connect with us

VD SATHEESHAN

സി പി എം മരണത്തിന്റെ വ്യാപാരികളെന്ന് വി ഡി സതീശന്‍

ധീരജ് കൊലപാതകത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് ആവര്‍ത്തിച്ച് വി ഡി സതീശന്‍ രംഗത്തെത്തി

Published

|

Last Updated

കൊച്ചി | കൊവിഡ് മാനദണ്ഡം ലംഘിക്കുന്ന സി പി എം മരണത്തിന്റെ വ്യാപാരികാളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും യു ഡി എഫും കോണ്‍ഗ്രസും മാറ്റിവെച്ചിരിക്കുകയാണ്. എന്നാല്‍ സി പി എം ജില്ലാ സമ്മേളനങ്ങളും തിരുവാതിരയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജില്ല കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് സി പി എം ജില്ലാ സമ്മേളനം നടത്തുന്നത്. 50 പേരുടെ പരിപാടിക്ക് അനുമതിയുള്ളിടത്ത് 250 പേര്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് കൊലപാതകത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് ആവര്‍ത്തിച്ച് വി ഡി സതീശന്‍ രംഗത്തെത്തി. ധീരജിന്റെ കൊലപാതകത്തില്‍ പ്രതികള്‍ നിരപരാധികളെങ്കില്‍ സംരക്ഷിക്കുമെന്നെ കെ സുധാകരന്റെ നിലപാട് സതീശനും ആവര്‍ത്തിച്ചു. ആറ് പേര്‍ ചേര്‍ന്ന് 100 പേരെ ആക്രമിച്ചതെങ്ങിനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest