Connect with us

Kerala

സുധാകരന്റെ അസഭ്യപ്രയോഗത്തില്‍ ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ച് വി.ഡി സതീശന്‍

വിഷയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇടപെട്ടു. തെരഞ്ഞെടുപ്പിനെയും സമരാഗ്‌നി പരിപാടിയെയും ഇക്കാര്യം ബാധിക്കുമെന്ന് കെ.സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.

Published

|

Last Updated

എറണാകുളം| കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ അസഭ്യപ്രയോഗത്തില്‍ ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതേസമയം വിഷയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇടപെട്ടു. തെരഞ്ഞെടുപ്പിനെയും സമരാഗ്‌നി പരിപാടിയെയും ഇക്കാര്യം ബാധിക്കുമെന്ന് കെ.സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. വേണുഗോപാല്‍ ഇരുനേതാക്കളോടും സംസാരിച്ചു.

സതീശനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ അസ്വസ്ഥത കണ്ട് ഇടപെട്ടതാണെന്നും സുധാകരന്‍ വ്യക്തമാക്കി. താനും സതീശനും ജ്യേഷ്ഠാനുജന്‍മാരെ പോലെയാണെന്നും അദ്ദേഹത്തോട് ദേഷ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

പത്രസമ്മേളനത്തിനായി കെ. സുധാകരന്‍ എത്തി 20 മിനിറ്റ് വൈകിയാണ് വി.ഡി. സതീശന്‍ എത്തിയത്. ഇതോടെ കെ. സുധാകരന്‍ ക്ഷുഭിതനാകുകയായിരുന്നു. വൈകിയതിനെ സംബന്ധിച്ച് സുധാകരന്‍ പ്രവര്‍ത്തകരോട് അതൃപ്തി അറിയിക്കുന്നതിനിടയില്‍ അസഭ്യവാക്കും ഉപയോഗിച്ചു. ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓണ്‍ ആണെന്ന് സുധാകരനെ ഓര്‍മിപ്പിച്ചതോടെയാണ് സംസാരം അവസാനിപ്പിച്ചത്.

 

 

 

Latest