Connect with us

Kerala

വി ഡി സതീശന്‍ കെ മുരളീധരനെ ഭയപ്പെടുന്നു; എം വി ഗോവിന്ദന്‍

മുരളീധരന്‍ നിയമസഭയില്‍ എത്തിയാല്‍ തന്റെ അപ്രമാദിത്വം പൊളിയുമെന്നു ഭയപ്പെട്ടാണ് സതീശന്‍ പാലക്കാട്ട് മുരളീധരന്റെ സ്ഥാനാര്‍ഥിത്വം തടഞ്ഞത്

Published

|

Last Updated

തിരുവനന്തപുരം | വി ഡി സതീശന്‍ കെ മുരളീധരനെ ഭയപ്പെടുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുരളീധരന്‍ നിയമസഭയില്‍ എത്തിയാല്‍ തന്റെ അപ്രമാദിത്വം പൊളിയുമെന്നു ഭയപ്പെട്ടാണ് സതീശന്‍ പാലക്കാട്ട് മുരളീധരന്റെ സ്ഥാനാര്‍ഥിത്വം തടഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം യു ഡി എഫ്-ബി ജെ പി ഡീലിന്റെ ഭാഗമാണ്. മുരളീധരന്‍ സ്ഥാനാര്‍ഥിയാക്കുന്നത് തടയിടാനാണ് സതീശന്‍ ധൃതിപിടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്.

മുരളീധരന്‍ മത്സരിച്ചാല്‍ ബി ജെ പിയെ ജയിപ്പിക്കാമെന്ന സതീശന്റെ ഡീല്‍ നടക്കില്ല. കോണ്‍ഗ്രസിലെ പ്രതിസന്ധി ഉപയോഗിച്ച അടവ് നയമാണ് സരിന്റെ സ്ഥാനാര്‍ത്ഥിത്വം. ഇ ശ്രീധരന് ലഭിച്ച വോട്ട് ബി ജെ പി സ്ഥാനാര്‍ഥിക്ക് ഇത്തവണ കിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും എം വി ഗോവിന്ദന്‍ ലേഖനത്തില്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest