Kerala
തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ച ആരോപിച്ച് വിഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
സുതാര്യവും നീതിപൂര്‍വകവുമായ രീതിയിലല്ല തിരഞ്ഞെടുപ്പ് നടന്നതെന്നും ഇതേകുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.
സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്നും പരാതിയില്‍ ഉന്നയിക്കുന്നു.