Connect with us

Kerala

വി ഡി സതീശന്‍ സി പി എം ഭീതി സൃഷ്ടിച്ച് ബി ജെ പിയെ സഹായിക്കുന്നു: പി സരിന്‍

ആയിരക്കണക്കിനു മനുഷ്യരെ പറഞ്ഞു പറ്റിക്കുന്നു

Published

|

Last Updated

പാലക്കാട് | വി ഡി സതീശന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനാ സംവിധാനം തകര്‍ത്ത് ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചതായി പി സരിന്‍ ആരോപിച്ചു.

2021 ലെ നിയമസഭാതിരഞ്ഞെടുപ്പിനു ശേഷം വി ഡി സതീശന്‍ പ്രതിപക്ഷ നേതൃപദവിയില്‍ എത്തിയത് അട്ടിമറി നീക്കമായിരുന്നു. സതീശന്റെ വരവ് പ്രതീക്ഷയോടെ കണ്ടതിനാല്‍ വരവിലെ അസ്വാഭാവികത ആരും തിരഞ്ഞുപോയില്ല.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ചെന്നിത്തല നേതാവായിരുന്ന കാലത്ത് എല്ലാവരും ഒരുമിച്ചു നിന്നു. ബി ജെ പിക്കെതിരായ ഈ ഐക്യത്തെ തകര്‍ത്ത് സി പി എം ആണ് ശത്രു എന്ന വികാരം കുത്തി നിറച്ചത് വി ഡി സതീശനാണ്. സി പി എം വിരുദ്ധതയുടെ പേരില്‍ ബി ജെ പി വിരുദ്ധ പോരാട്ടം മരവിപ്പിച്ചു. വടകരയില്‍ ഷാഫിയെ സ്ഥാനാര്‍ഥിയാക്കിയത് ബി ജെ പിയെ സഹായിക്കാനുള്ള തന്ത്രമായിരുന്നു.

സി പി എം വിരോധത്തിന്റെ മറവില്‍ നടത്തിയ അട്ടിമറി നീക്കമാണ് പാലക്കാട് സ്ഥാനാര്‍ഥിത്വത്തിനു പിന്നിലും. ഈ നീക്കത്തിന്റെ ഗുണഭോക്താവ് ബി ജെ പിയായിരിക്കും.

ഇങ്ങനെ പോയാല്‍ 2026 ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പച്ച തൊടില്ല. പാര്‍ട്ടി ഹൈജാക്ക് ചെയ്യപ്പെടുകയാണ്. മൂവര്‍ സംഘം പാര്‍ട്ടിയിലെ തീരുമാനം എടുക്കുന്നു. ക്വാട്ടേഷന്‍ ടീമിനെ പോലെ ഇവര്‍ പ്രവര്‍ത്തിക്കുന്നു.

വി ഡി സതീശന്റെ ധിക്കാരവും ധാര്‍ഷ്ട്യവും പിന്‍തുടരുന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തന്നെ വിളിച്ചു സംസാരിച്ചപ്പോള്‍ ഈ സ്വരമാണ് ഉണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കുടീരത്തില്‍ പ്രാര്‍ഥിച്ചതുകൊണ്ട് കളങ്കം മാഞ്ഞുപോവില്ല.

എങ്ങനെയാണ് കോണ്‍ഗ്രസ്സില്‍ മണിയടി രാഷ്ട്രീയം എന്നു പഠിപ്പിക്കുന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നാണ് താന്‍ ഈ വിമര്‍ശനം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ലോഞ്ച് ഇവന്റുകളാക്കി മാറ്റിയ രീതിയാണ് പാലക്കാട്ടും പ്രതീക്ഷിക്കുന്നത്.

ഷോ ഓഫ് കാണിക്കുന്നവരെ പാലക്കാട് കുറച്ചുകാലം സഹിച്ചു. വീണ്ടും അത്തരക്കാരനെ സഹിക്കേണ്ട അവസ്ഥ ഉണ്ടാവരുത്. ഇത്തരത്തില്‍ സംഘനാ പ്രവര്‍ത്തനം പഠിപ്പിക്കുന്ന കെ എസ് യു വിന്റെ തന്ത്രങ്ങളെ തകര്‍ക്കുന്ന എസ് എഫ് ഐ സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. കോണ്‍ഗ്രസ്സുകാരെ സി പി എം വിരുദ്ധരാക്കി മൃദു ബി ജെ പിക്കാരാക്കുന്ന സംസ്‌കാരം എവിടെനിന്നാണ് പഠിച്ചത്. കോണ്‍ഗ്രസ്സിനെ ഇങ്ങനെ ആക്കുന്നതില്‍ രാഹുലിനും പങ്കുണ്ട്. നഗരസഭ ബി ജെ പിക്കു കിട്ടിയത് ഷാഫിയുടെ ഡീലില്‍

രാഹുലിനെ ഷാഫി ക്ഷണിച്ചുകൊണ്ടുവന്നതിനു പിന്നിലെ ഡീല്‍ എന്താണെന്ന് അന്വേഷിച്ചാല്‍ വെളിപ്പെടും. ഷാഫി രാഹുലിനു വേണ്ടി ഇട്ട പോസ്റ്റിനു കീഴില്‍ വടകരയില്‍ ഒരാള്‍ ഇട്ട കമന്റില്‍ നിന്ന് എന്താണ് രീതി എന്നു വ്യക്തമാവുന്നു.

മൂവര്‍ സംഘത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ്സിനു തിരിച്ചു വരവില്ല. പാര്‍ട്ടിയില്‍ ആത്മാര്‍ഥമായി ഇടപെടാന്‍ ശ്രമിച്ചാല്‍ നമുക്കെന്തോ നിക്ഷിപ്ത താല്‍പര്യമുണ്ടെന്നു കരുതുന്നു. സി പി എം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ തിരുത്തല്‍ പ്രക്രിയ നടത്തി. കോണ്‍ഗ്രസ് പാല്‍ലിമെന്റില്‍ ജയിച്ചാല്‍ നിയമസഭയിലും ജയിക്കും എന്നു കരുതി നില്‍ക്കുന്നു.

പാലക്കാട്ട് മത്സരിക്കുന്നതില്‍ താന്‍ എന്റെ കാര്യം പറയുന്നില്ല. പാലക്കാട്ടുനിന്നുള്ളവര്‍ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് പറയുന്നത്. ഇക്കാര്യം രേഖാമൂലം പാലക്കാടിന്റെ ജയസാധ്യത റിപ്പോര്‍ട്ട് മേലോട്ടു കൊടുത്തിട്ടുണ്ട്. ഏതുതരം സ്ഥാനാര്‍ഥിയാണ് പാലക്കാട്ട് വേണ്ടത് എന്ന നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടു.

പറഞ്ഞകാര്യങ്ങളുടെ തുടര്‍ച്ച തന്റെ ഭാഗത്തുനിന്നുണ്ടാവും. താന്‍ പാര്‍ട്ടിക്ക് തലവേദനയല്ല. തലവേദനക്കുള്ള മരുന്നാണ്.

രാഷ്ട്രീയമായി ബി ജെ പിയെ നേരിടാന്‍ കേരളത്തില്‍ എന്തു ചെയ്തു എന്നുവ്യക്തമാക്കിയാല്‍ താന്‍ എല്ലാ നീക്കവും അവസാനിപ്പിക്കാം. കേന്ദ്ര സര്‍ക്കാറിനെതിരെ കേരളത്തിനു വേണ്ടി എന്തു ചെയ്തു എന്നു കോണ്‍ഗ്രസ് പറയണം.

താന്‍ എല്‍ ഡി എഫില്‍ ഇടമുണ്ടോ എന്ന് അന്വേഷിക്കുന്നതായും സരിന്‍ പറഞ്ഞു. ബി ജെ പി വിജയിക്കുന്നതിന് ഇടതുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. അതില്‍ തന്റെ സ്ഥാനാര്‍ഥിത്വം വിഷയമേ അല്ല. ഇടതുപക്ഷത്തില്‍ മുന്‍കൂട്ടി തയ്യാറാക്കുന്ന സക്രിപ്റ്റില്ല. അവിടെ പാര്‍ട്ടി സംവിധാനം ചര്‍ച്ച ചെയ്യണം. അതിനു സമയം ഉണ്ട്.

 

 

 

 

Latest